![](https://static.wixstatic.com/media/19c9853fa3cc4882a01e2c83babed777.jpg/v1/fill/w_980,h_1470,al_c,q_85,usm_0.66_1.00_0.01,enc_auto/19c9853fa3cc4882a01e2c83babed777.jpg)
തുറന്ന ക്ലാസ്സ് മുറിയിൽ
പരിചിത സംസാര മറവിൽ
ചടുലമവൾ പിടിച്ചാ കൈകൾ
ചേർന്നു നിന്നു ഊഷ്മളം.
വിറച്ചാ കൈകൾ ഹൃദയമിടിപ്പിൻ
താളഭ്രംശത്തിൽ, മൊഴിയാതെ
മൊഴിഞ്ഞാ ഹൃദയം, ദൃഢം.
പറഞ്ഞ പൊളികളൊക്കെയും
പൊളിഞ്ഞു വീഴുന്ന പേടിയാൽ
കണ്ണു നിറച്ചവൻ കടലോളം.
തഴമ്പേറേ ചിത്രം വരച്ചോരാ കൈത്തലം
വിറയാർന്ന് വിയർത്തു മൃദുലമായി.
ഉള്ളിലെ തിരയിളക്കമാവിരൽ കടന്നവളേ
കരയിക്കാതിരിക്കാൻ,
നടന്നു പോയവൻ
മെല്ലെ ഇടനാഴിയിലൂടെ...
Comments